സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച : മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

arrest

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ മൂന്ന് പേരെ കൂടി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് അധ്യാപകരും ഒരു കോച്ചിങ് സെന്റര്‍ ഉടമയുമാണ് അറസ്റ്റിലായത്.

ഡല്‍ഹിയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകരായ ഋഷഭ്, രോഹിത് കോച്ചിങ് സെന്ററിലെ ട്യൂട്ടറായ തൗകീര്‍ എന്നിവരാണ് അറസ്റ്റിലായത്. പരീക്ഷാദിവസം രാവിലെ ഒമ്പത് മണിക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് ഇവര്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. അറസ്റ്റിലായവരെ ഞായറാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

Top