ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ) പന്ത്രണ്ടാം ക്ലാസ്സ് ഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനമാണ് വിജയം. 500 ല്‍ 498 മാര്‍ക്ക് നേടിയ ഗാസിയാബാദ് സ്വദേശി അനുഷ്കാ ചന്ദ്ര ഒന്നാം റാങ്കിന് അര്‍ഹയായി. cbseresults.nic.in, cbse.nic.in results.nic.in. എന്നീ സൈറ്റുകളില്‍ നിന്നും ഫലം അറിയാന്‍ സാധിക്കും. കൂടാതെ ഉമാംഗ് മൊബൈല്‍ ആപ്പിലും സ്കൂളുകളുടെ റജിസ്റ്റര്‍ ചെയ്ത ഇ മെയിലിലും ഫലം ലഭ്യമാകും.
അതേസമയം, പത്താം ക്ലാസ് പരീക്ഷാഫലം ജൂണ്‍ ആദ്യവാരത്തില്‍ പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ നേരത്തെ അറിയിച്ചിരുന്നു. 1,86,306 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇക്കണോമിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പരീക്ഷ വീണ്ടും നടത്തിയിരുന്നു.