ന്യൂഡല്‍ഹി: ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടത്തിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷാ ഫലം cbse.nic.in എന്ന സൈറ്റില്‍ ലഭ്യമാകും. cbseresults.nic.in , results.nic.in തുടങ്ങിയ ഔദ്യോഗിക സൈറ്റുകളിലും മൈ സിബിഎസ്ഇ ആപ്ലിക്കേഷനിലും ഫലം ലഭ്യമാകും.
10, 12 ക്ലാസ് പരീക്ഷകള്‍ക്കായി 31,14,821 വിദ്യാര്‍ഥികളാണു രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 28 ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു.
തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തില്‍ മുന്‍പില്‍. 98.2 ശതമാനം ആണ് തിരുവനന്തപുരം മേഖലയുടെ വിജയശതമാനം. ചെന്നൈ മേഖലയുടെ വിജയശതമാനം 92.93 % ആണ് . ഡല്‍ഹി മേഖലയുടെ വിജയശതമാനം 91.87 % ആണ് .