ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ തെക്കന്‍ മേഖലയില്‍ 97.60 ശതമാനം വിജയവുമായി തിരുവനന്തപുരം മിന്നിത്തിളങ്ങി.
ചെന്നൈ റീജിയണില്‍ 92.63 ശതമാനമാണ് വിജയം. ആകെ വിജയശതമാനം 83.05 ആണ്.കഴിഞ്ഞ വര്‍ഷം 82 ശതമാനമായിരുന്നു. ഡല്‍ഹി മോണ്ട്‌ഫോര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി സുകൃതി ഗുപ്തയ്ക്കാണ് ഒന്നാം സ്ഥാനം. 500ല്‍ 497 മാര്‍ക്കാണ് നേടിയത്.
ആണ്‍കുട്ടികളെ പിന്നിലാക്കി പെണ്‍കുട്ടികള്‍ പതിവ് ആവര്‍ത്തിച്ചു. പെണ്‍കുട്ടികളുടെ വിജയശതമാനം 88.58ഉം ആണ്‍കുട്ടികളുടേത് 78.85 ശതമാനവുമാണ്.
www.results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ഫലമറിയാം. ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പായ DigiResults വഴിയും ഫലമറിയാം.
ഈ വര്‍ഷം മുതല്‍ www.digilocker.gov.in എന്ന വെബ്‌സൈറ്റില്‍ ഡിജിറ്റല്‍ മാര്‍ക്ക് ഷീറ്റും ലഭിക്കും. ഇന്നു മതുല്‍ ജൂണ്‍ നാലു വരെ ടെലികൗണ്‍സലിങ് ഉണ്ടായിരിക്കും. 10,67,900 പേരാണ് ഇത്തവണ പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്തിരുന്നത്.