സിബിഎസ്ഇ സ്‌കൂളിലെ ഫീസ് നിര്‍ണയം; സമിതി വേണമെന്ന് ഹൈക്കോടതി

kerala hc

കൊച്ചി: സംസ്ഥാനത്ത് സിബിഎസ്‌സി സ്‌കൂളിലെ ഫീസ് നിര്‍ണ്ണയം പരിശോധിക്കാന്‍ സമിതി വേണമെന്ന് ഹൈക്കോടതി. സ്‌കൂളുകളുടെ ഫീസ് നിര്‍ണ്ണയത്തില്‍ ഇടപെടാനാകില്ലെന്ന സിബിഎസ്‌സി നിലപാടില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. സ്‌കൂളുകളുടെ വരവ്, ചെലവ് കണക്കാക്കി ഫീസ് കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി.

സിബിഎസ്‌സി ഫീസ് നിര്‍ണ്ണയം സംബന്ധിച്ച് സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. ഫീസ് അടയ്ക്കാത്തതിന് കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയത് ചോദ്യം ചെയ്ത് രക്ഷിതാക്കള്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

Top