cctv footage gunman istanbuL attack

ഇസ്താംബുള്‍: പുതുവത്സരാഘോഷങ്ങള്‍ക്കിടെ തുര്‍ക്കി നഗരമായ ഇസ്താംബുള്‍ നിശാക്ലബില്‍ 39 പേരെ വെടിവച്ച് കൊലപ്പെടുത്തിയയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

അക്രമിക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

25 വയസ് തോന്നിക്കുന്നയാളാണ് അക്രമി. ടര്‍ക്കിഷ് ഭാഷ സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള ഇയാള്‍ നീളമുള്ള ഇരട്ടക്കുഴല്‍ തോക്കാണ് ഉപയോഗിച്ചത്. വെടിവെപ്പിനെത്തുടര്‍ന്നുണ്ടായ ബഹളത്തിനിടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ സാന്താക്ലോസിന്റെ വേഷത്തിലെത്തിയ ആളാണ് വെടിവെച്ചതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തുര്‍ക്കി പ്രധാനമന്ത്രി നിഷേധിച്ചു. അതേസമയം രാജ്യത്ത് അസ്ഥിരതയുണ്ടാക്കാനാണ് തീവ്രവാദികള്‍ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് എര്‍ദോഗന്‍ ആരോപിച്ചു

https://youtu.be/_1Uu15hY0ss

Top