കൊച്ചി: സോളാര്‍ കമ്മീഷന് അനുവദിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ സി.ഡി കമ്മീഷന്റെ അടുത്ത സിറ്റിംഗില്‍ ഹാജരാക്കാമെന്ന് ബിജു രാധാകൃഷ്ണന്. രാവിലെ സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ എത്തിയ ബിജു മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്.
സി.ഡിയും തെളിവുകളും വെച്ചിരുന്ന സ്ഥലത്തേക്ക് തന്നെയാണ് കഴിഞ്ഞ ദിവസം പോയത്. അതിന് എന്ത് സംഭവിച്ചത് എന്ന് നിങ്ങള്‍ തന്നെ ഊഹിക്കാം. സി.ഡി സംബന്ധിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ നൂറു ശതമാനവും സത്യമാണ്.സി.ഡി അപ്രത്യക്ഷമായതാണ്. തന്നേക്കാള്‍ വലിയ അധികാരമുള്ള ആളുകളുള്ളപ്പോള്‍ താന്‍ എന്ത് ചെയ്യുമെന്നും ബിജു ചോദിച്ചു.
താന്‍ പറഞ്ഞതിനെക്കുറിച്ച് അധികാരത്തിലിരിക്കുന്നവര്‍ക്ക് ആശങ്കയുണ്ടാകാം.അതുകൊണ്ട് സി.ഡി മാറ്റിയത് ആരാണെന്ന് ഊഹിക്കാമെന്നും ബിജു പറഞ്ഞു.
ഇന്നലെ കോയമ്പത്തൂരില്‍ ഉണ്ടെന്ന ബിജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിജുവിനേയുമായി പോലീസ് സംഘം കോയമ്പത്തൂരില്‍ എത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ സി.ഡി കണ്ടെത്തിയിരുന്നില്ല.