ടി.എന്‍ സീമയുടെ ഭര്‍ത്താവിന്റെ നിയമനം; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

കൊച്ചി: മുന്‍ എംപിയും സിപിഎം നേതാവുമായ ടി.എന്‍ സീമയുടെ ഭര്‍ത്താവിനെ സി ഡിറ്റ് ഡയറക്ടറായി നിയമിച്ചതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കൃത്യമായ യോഗ്യത ഇല്ലാതെയാണ് സീമയുടെ ഭര്‍ത്താവ് ജി.ജയരാജിനെ നിയമിച്ചതെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

സിഡിറ്റ് ഇ ഗവേര്‍ണന്‍സ് ആന്‍ഡ് എസ്റ്റാബ്ലീഷ്മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ എം.ആര്‍ മോഹനചന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് സർവ്വീസിൽ നിന്ന് വിരമിച്ച ജയരാജിനെ പുനർ നിയമന വ്യവസ്ഥ പ്രകാരം സർക്കാർ ഒരു വർഷത്തേക്ക് ഡയറക്ടർ ആക്കുകയായിരുന്നു.

Top