ജമ്മുകശ്മീർ : രാജ്യാന്തര അതിർത്തിയിൽ പാക്കിസ്ഥാൻ സൈന്യം തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നതിനാൽ ജമ്മുകശ്മീരിലെ നൗഷേര മേഖലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. 71 സ്കൂളുകളാണ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചിരിക്കുന്നത്.
രജൗരി ജില്ലാ ഭരണകൂടമാണ് ഇതു സംബന്ധിച്ച വിവരം നൽകിയത്. കംപാല, പുഖെർനി, ലാം, അൻവാസ് ഭന്ദർ എന്നീ ഗ്രാമങ്ങളിലാണ് പാക്ക് സൈന്യം ശക്തമായ ഷെല്ലാക്രമണം നടത്തുന്നത്.