വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ ; തിരിച്ചടിച്ച് ഇന്ത്യൻ സേന

പൂഞ്ച് : പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലാണ് വീണ്ടും പാകിസ്താന്‍റെ വെടിനിർത്തൽ കരാർ ലംഘനം ഉണ്ടായത്. പൂഞ്ച് ജില്ലയിലെ മാൻകോട്ട് സെക്ടറിലെ ഇന്ത്യൻ പ്രദേശത്തേക്കാണ് പാക് സേന വെടിവെപ്പ് നടത്തിയത്.

പുലർച്ചെ 2.15നാണ് സംഭവം. പാക്സിതാന്റെ ഈ പ്രകോപനപരമായ പ്രവർത്തിക്കെതിരെ ഇന്ത്യൻ സേന ശക്തമായി തന്നെ തിരിച്ചടിച്ചു. വ്യാഴാഴ്ച പൂഞ്ചിലെ ദേഗ് വാർ, മാൾട്ടി സെക്ടറുകളിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ചെറിയ ആയുധങ്ങളും മോർട്ടാറുകളും ഉപയോഗിച്ചായിരുന്നു വെടിവെപ്പ്. കൂടാതെ കശ്മീരിലെ നൗഷാര സെക്ടറിലും പാക് സൈന്യം ഇതേ ക്രൂരത ആവർത്തിച്ചിരുന്നു.

Top