ടയര്‍ നിര്‍മ്മാണ മേഖലയിലെ വമ്പന്‍മാരായ സിയറ്റ് 2000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുന്നു. ചെന്നൈയില്‍ ഒരുങ്ങുന്ന പ്ലാന്റിലാണ് വന്‍ നിക്ഷേപം നടത്താന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. വരുന്ന മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ ചെന്നൈ പ്ലാന്റില്‍ നിക്ഷേപം നടത്തുമെന്നാണ് കമ്പനി അധികൃതര്‍ പറഞ്ഞിരിക്കുന്നത്.
2019ല്‍ കമ്പനിയുടെ ആദ്യഭാഗത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇതിനായി 163 ഏക്കര്‍ സ്ഥലം സിയറ്റ് സ്വന്തമാക്കി കഴിഞ്ഞു. അടുത്ത ഒരു വര്‍ഷത്തോടെ കമ്പനിയില്‍ നിന്നും നിര്‍മ്മാണം ആരംഭിക്കാമെന്നാണ് പ്രതീക്ഷയെന്ന് സിയറ്റ് വക്താവ് അറിയിച്ചു.
ഒരു ദിവസം കുറഞ്ഞത് 250 ടണ്‍ യൂണിറ്റ് ഉത്പാദനമാണ് ചെന്നൈയിലെ പ്ലാന്റില്‍ കമ്പനി ലക്ഷ്യമിടുന്നത്. ഇത് കമ്പനിയുടെ കയറ്റുമതി വര്‍ധിക്കാനും സഹായമാവും. നിലവില്‍ 100 ഓളം രാജ്യങ്ങളിലാണ് സിയറ്റ് കയറ്റുമതി നടത്തുന്നത്. ആഭ്യന്തര വിപണിയില്‍ 4500 ഡീലര്‍മാരുള്ള സിയറ്റിന് 30,000 സബ് ഡീലര്‍മാരാണുള്ളത്.