‘എന്നെ തിരഞ്ഞെടുത്തതിന് നന്ദി’; വിവാഹ വാര്‍ഷികത്തില്‍ സന്തോഷം പങ്കുവച്ച് പ്രിയങ്ക

2018 ഡിസംബര്‍ 2 ആയിരുന്നു പ്രിയങ്ക-നിക് വിവാഹം. ഹിന്ദു-ക്രിസ്തീയ ആചാരവിധി പ്രകാരമായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷമാക്കുകയാണ് താരങ്ങള്‍. നിക്കിന് ഹൃദയ സ്പര്‍ശിയായ വിവാഹ വാര്‍ഷിക ആശംസയാണ് പ്രിയങ്ക നേര്‍ന്നിരിക്കുന്നത്.

വിവാഹ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചു കൊണ്ടാണ് ഭര്‍ത്താവ് നിക്കിന് ആദ്യ വിവാഹവാര്‍ഷിക ആശംസ നേര്‍ന്നിരിക്കുന്നത്. പ്രിയങ്ക തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് സന്തോഷം പങ്കുവെച്ചത്.

ഇതെന്റെ വാഗ്ദാനമാണ്. ഇന്ന് മാത്രമല്ല എന്നന്നേക്കുമായുളളതാണ്. ജീവിതത്തില്‍ മനോഹരമായ നിമിഷങ്ങള്‍ നല്‍കിയതിന് വളരെ നന്ദി. കൂടാതെ ജീവിതത്തിലേയ്ക്ക് എന്നെ തിരഞ്ഞെടുത്തതിന് നന്ദി. തങ്ങളെ സ്‌നേഹിച്ചവര്‍ക്കും ആശംസ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി- പ്രിയങ്ക കുറിച്ചു.
https://www.instagram.com/p/B5i5BuUnKqV/?utm_source=ig_web_copy_link
https://www.instagram.com/p/B5cDIuWHpzd/?utm_source=ig_web_copy_link

Top