നിലം ഉഴുതുമറിക്കാന്‍ ഇനി ഇലക്ട്രിക് ട്രാക്ടര്‍. ഹൈദരാബാദ് ആസ്ഥാനമായ സെലസ്റ്റിയല്‍ ഇ-മൊബിലിറ്റിയാണ് ഈ ഇലക്ട്രിക് ട്രാക്ടര്‍ പ്രോട്ടോടൈപ്പിനെ അനാവരണം ചെയ്തത്. ഇത് കമ്പനിയുടെ ആദ്യ ഇലക്ട്രിക്ക് ട്രാക്ട്ര് പ്രോട്ടോ ടൈപ്പ് കൂടിയാണ്. ഈ വര്‍ഷം അവസാനം ഇ-ട്രാക്ടര്‍ വിപണിയിലെത്തിക്കാനാണ് കമ്പനി തീരുമാനിക്കുന്നത്.
ഈ ഇലക്ട്രിക് ട്രാക്ടറിന്റെ ഹൃദയം 150 ആംപിയര്‍ അവര്‍ ലിഥിയം അയണ്‍ ബാറ്ററിയാണ്. 4.4 കിലോവാട്ട് ഇലക്ട്രിക് മോട്ടോര്‍ 18 ബിഎച്ച്പി കരുത്തും 53 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതായിരിക്കും. ട്രാക്ടറിന്റെ ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 20 കിലോമീറ്ററായിരിക്കും. മാത്രമല്ല ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്നതാണ്.
വീടുകളിലെ സിംഗിള്‍ ഫേസ് 16 ആംപിയര്‍ ഔട്ട്‌ലെറ്റ് വഴിയും ഇതിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇതിന്റെ മറ്റൊരു പ്രത്യേകതയാണ് പവര്‍ ഇന്‍വേര്‍ഷന്‍ മോഡ്. ഇതുപയോഗിച്ച് യുപിഎസ് ചാര്‍ജ് ചെയ്യാം.