സംസ്ഥാനത്ത് സിമന്റ് വിലയില്‍ വര്‍ധനവ്; പുതിയ വില തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും

തിരുവനന്തപുരം: കേരളത്തില്‍ സിമന്റ് വില കുത്തനെ ഉയരുന്നു. നിലവില്‍ 350-370 രൂപവരെയാണ് സംസ്ഥാനത്ത് സിമന്റിന്റെ വില.ഇതു നാനൂറ് മുതല്‍ നാനൂറ്റി ഇരുപത് വരെ വര്‍ധിപ്പിക്കാനാണ് കമ്പനികള്‍ കൂട്ടായ നീക്കം തുടങ്ങിയത്. അടുത്ത തിങ്കളാഴ്ച മുതല്‍ വിലവര്‍ധനവ് നിലവില്‍ വരും.

ബാഗൊന്നിന് അന്‍പത് രൂപ വീതം വെള്ളിയാഴ്ച മുതല്‍ വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കി കമ്പനികള്‍ വിതരണക്കാര്‍ക്ക് സന്ദേശങ്ങള്‍ അയച്ചുതുടങ്ങി. ഇതിന്റെ ഭാഗമായി, വിതരണക്കാര്‍ക്കുള്ള വില മൂന്ന് മാസം അന്‍പത് രൂപ വീതം വര്‍ധിപ്പിച്ചിരുന്നു. ഈ തുക സബ്സിഡിയായി നല്‍കുകയായിരുന്നു ഇതുവരെ.ഇതാണ് വെള്ളിയാഴ്ച മുതല്‍ നിര്‍ത്തലാക്കുന്നത്.

ഒരു മാസം എട്ടരലക്ഷം ബാഗ് സിമന്റ് ഉപയോഗിക്കുന്ന കേരളത്തില്‍ വിലവര്‍ധനയിലൂടെ നൂറു കോടി രൂപയാണ് കമ്പനികള്‍ അധികമായി നേടുന്നത്.

Top