കൊച്ചി : സംസ്ഥാനത്ത് സിമന്റ് വില ഇന്ന് മുതല്‍ വര്‍ദ്ധിക്കും. ചാക്കിന് 40 മുതല്‍ 50 രൂപവരെ വര്‍ധിപ്പിക്കാനാണ് സിമന്റ് കമ്പനികള്‍ വിതരണക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
തിരുവനന്തപുരത്ത് ഒരുചാക്ക് സിമന്റിന്റെ ശരാശരി മൊത്തവില 370 രൂപയാണ്. ശങ്കര്‍ 380, റാംകോ 375, അള്‍ട്രാടെക് 385, ഡാല്‍മിയ 375, ചെട്ടിനാട് 360 രൂപ എന്നിങ്ങനെയാണ് പ്രമുഖ കമ്പനികളുടെ ചില്ലറ വില നിലവാരം.
മലബാര്‍ സിമന്റ് മാത്രമാണ് വില കൂട്ടാത്തത്. അകാരണമായ വിലവര്‍ധനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധത്തിലാണ് വിതരണക്കാര്‍. വില കൂട്ടാനുള്ള ഒരു സാഹചര്യവും നിലവിലില്ലെന്ന് വ്യാപാരികള്‍ പറയുന്നു