തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്റിന്റെ വില വര്‍ധനവ് പരിശോധിക്കാന്‍ ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷന്‍. ഒരു മാസത്തിനകം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയോട് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു ചാക്ക് സിമന്റിന് 60 മുതല്‍ 70 രൂപ വരെയാണ് വര്‍ധിച്ചിരിക്കുന്നത്. മഴക്കാലമായതോടെ സിമന്റിന് ഡിമാന്റും കുറഞ്ഞു.
ഇത് മുന്നില്‍ കണ്ട് സിമന്റ് ഉല്‍പാദകര്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടിയിരിക്കുകയാണെന്ന് കേരള സിമന്റ് ബ്രിക്സ് ടൈല്‍സ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ നേരത്തെ ആരോപിച്ചിരുന്നു.