ന്യൂഡല്‍ഹി : വിവാദ ബോളിവുഡ് ചിത്രം പത്മാവതിക്ക് അനുമതി നല്‍കുന്നതിന് മുന്‍പ് ചരിത്രകാരന്മാരുടെ അഭിപ്രായം തേടുമെന്ന് സെന്‍സര്‍ ബോര്‍ഡ്.
ചരിത്രത്തെ വളച്ചൊടിച്ചുവെന്ന ആരോപണമുള്ള സാഹചര്യത്തില്‍ അത്തരം പരിശോധനകള്‍ ആവശ്യമായി വന്നേക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.
സെന്‍സര്‍ഷിപ്പ് നടപടികള്‍ വേഗത്തിലാക്കണമെന്നു കാട്ടി നിര്‍മാതാക്കള്‍ നല്‍കിയ അപേക്ഷ ഇന്നലെ സെന്‍സര്‍ ബോര്‍ഡ് തള്ളിയിരുന്നു.