ലിയോയിലെ ‘നാ റെഡി’ ഗാനത്തിന് മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് സെൻസര്‍ ബോര്‍ഡ്

പ്പോള്‍ ഒരു പേരല്ല ലിയോ. ലോകമെങ്ങുമുള്ള വിജയ് ആരാധകരുടെ പ്രതീക്ഷകളാണ്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരും പ്രതീക്ഷിക്കുന്നില്ല, ലിയോയുടേതായി നേരത്തെ പുറത്തുവിട്ട ഗാനത്തിനെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്.

രണ്ട് മാസം മുമ്പ് റിലീസ് ചെയ്‍തതായിരുന്നു ലിയോയിലെ ആദ്യ ഗാനം. നാ റെഡി എന്ന ഗാനമായിരുന്നു ഓണ്‍ലൈനില്‍ ചര്‍ച്ചയായത്. ഇപ്പോള്‍ ആ ഗാനത്തിന് ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് സെൻട്രല്‍ ബോര്‍ഡ് ഫോര്‍ ഫിലിം സര്‍ട്ടിഫിക്കേഷൻ (സിബിഎഫ്‍സി). പുകവലിയെയോ മദ്യപാനത്തെയോ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ക്കും വരികള്‍ക്കും എതിരെയാണ് സെൻസര്‍ ബോര്‍ഡ് രംഗത്ത് എത്തിയിരിക്കുന്നത്. പത്താധു ബോട്ട്‍ല് നാ കുടിക്കായെന്ന് തുടങ്ങുന്ന വരികള്‍ മാറ്റണം എന്നാണ് ആവശ്യം. വിജയ് പുകവലിക്കുന്ന, പ്രത്യേകിച്ച് ക്ലോസ് അപ് ഷോട്ടുകള്‍ മാറ്റുകയും കുറക്കുകയോ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയ്ക്കാണ് തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ലിയോയില്‍ പാട്ടുകള്‍ കുറവായിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അനിരുദ്ധ രവിചന്ദറാണ് ലിയോയുടെ സംഗീതം. തീം സോംഗും ബാക്ക്ഗ്രൗണ്ട് സ്‍കോറുമല്ലാതെ ചിത്രത്തില്‍ രണ്ട് പാട്ടുകള്‍ മാത്രമായിരിക്കും ഉണ്ടാകുക എന്നതാണ് റിപ്പോര്‍ട്ട്. ആക്ഷന് പ്രാധാന്യം നല്‍കിയാണ് ഇത്തവണ വിജയം ചിത്രം എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ആക്ഷനില്‍ എന്നും മികവ് പ്രകടിപ്പിച്ച താരവുമാണ് വിജയ് എന്നതിനാല്‍ പ്രതീക്ഷകളുമുണ്ട്. ആക്ഷൻ നടൻ എന്ന നിലയില്‍ താരത്തെ പരമാവധി അവതരിപ്പിക്കാനാണ് ലോകേഷ് കനകരാജ് ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ബാബു ആന്റണിയും സ്ഥിരീകരിച്ചിരുന്നു. ഹൈ എനര്‍ജിയിലും മാസ് അപ്പീലിലുമുള്ള ചിത്രമാകും ‘ലിയോ’ എന്നാണ് ബാബു ആന്റണി വെളിപ്പെടുത്തിയത്. സമാനമായ മറ്റ് ചിത്രങ്ങളില്‍ നിന്ന് എന്തായാലും വ്യത്യാസമായിരിക്കും. വളരെ മികച്ച സംവിധാനമാണ് ചിത്രത്തിന്റേത്. യുണീക്കായി ചില രംഗങ്ങളും വിജയും താനും ഒന്നിച്ചുണ്ട്. സഞ്‍ജയ് ദത്തിനും അര്‍ജുനും ഒന്നിച്ചുള്ള രംഗങ്ങളിലും ഉണ്ടാകും എന്നും ബാബു ആന്റണി വ്യക്തമാക്കിയിരുന്നു.

Top