ഐഡിബിഐ ബാങ്ക് സ്വകാര്യവത്കരണം; അംഗീകാരം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്ക് സ്വകാര്യവത്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയാണ് ഇതിന്  അംഗീകാരം നല്‍കിയത്. ഐഡിബിഐ ബാങ്കില്‍ മാനേജ്‌മെന്റ് നിയന്ത്രണം കൈമാറുന്നതിനൊപ്പം തന്ത്രപരമായ ഓഹരി വിറ്റഴിക്കലിനുമാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ച് ഓഹരിയുടമകളുടെ വിഹിതം കേന്ദ്ര സര്‍ക്കാരും എല്‍ഐസിയും വിഭജിക്കുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഐഡിബിഐ ബാങ്കിലെ മാനേജ്‌മെന്റ് നിയന്ത്രണം ഉപേക്ഷിച്ച് ഓഹരി ഉടമസ്ഥാവകാശം കുറയ്ക്കുന്നതിന് എല്‍ഐസി ബോര്‍ഡ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

Top