ന്യൂഡല്‍ഹി: പ്രസിഡന്റ്, പ്രധാനമന്ത്രി, നിരവധി കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവരെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു എന്ന ആരോപണം നേരിടുന്ന യൂട്യൂബ് ചാനലുകള്‍ നിരോധിച്ചു കേന്ദ്രം. മൊത്തം 23 ദശലക്ഷത്തിലേറെ സബ്സ്‌ക്രൈബര്‍മാരുള്ള 8 യുട്യൂബ് ചാനലുകളാണ് നിരോധിച്ചിരിക്കുന്നത്. യഹാന്‍ സച് ദേഖോ, ക്യാപിറ്റല്‍ ടിവി, കെപിഎസ് ന്യൂസ്, സര്‍കാരി വ്ളോഗ്, ഏണ്‍ ടെക് ഇന്ത്യാ, എസ്പിഎന്‍9 ന്യൂസ്, എജ്യൂകേഷണല്‍ ദോസ്ത്, വേള്‍ഡ് ബെസ്റ്റ് ന്യൂസ് എന്നിവയാണ് നിരോധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
പ്രസിഡന്റ്, പ്രധാനമന്ത്രി, നിരവധി കേന്ദ്ര മന്ത്രിമാര്‍ എന്നിവരെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു എന്ന ആരോപണം നേരിടുന്ന ചാനല്‍ എസ്പിഎന്‍9 ന്യൂസ് ആണ്. ഇതിന് 48 ലക്ഷം സബ്സ്‌ക്രൈബര്‍മാരും, 189 കോടി വ്യൂസും ലഭിച്ചിട്ടുണ്ട്. പ്രധാന മന്ത്രിയെയും, ഗവണ്‍മെന്റിനെയും, ഉത്തരവുകളെയും കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പുറത്തുവിട്ടു എന്ന ആരോപണത്താലാണ് ക്യാപ്പിറ്റല്‍ ടിവി പൂട്ടിച്ചത്. ഇതിന് 35 ലക്ഷത്തിലേറെ സബ്സ്‌ക്രൈബര്‍മാരും, 160 കോടിയിലേറെ വ്യൂസും ഉണ്ടായിരുന്നു.