ദില്ലി: സെന്റർ ഫോർ പോളിസി റിസർച്ചിന്റെ (CPR) ന്റെ വിദേശ സംഭാവന ലൈസൻസ് റദ്ദാക്കി കേന്ദ്ര സർക്കാർ. എഫ്സിആർഎ മാനദണ്ഡം ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി. സിപി ആറിലും ഓക്‌സ് ഫാം ഇന്ത്യയിലും കഴിഞ്ഞ സെപ്റ്റംബറിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ മകൾ യാമിനി അയ്യരാണ് എൻജിഒ യുടെ മേധാവി. ആദായ നികുതി വകുപ്പ് പരിശോധന നടത്തി അഞ്ച് മാസത്തിന് ശേഷമാണ് സെന്റർ ഫോർ പോളിസി റിസേർച്ചിന്റെ ലൈസന്‍സ് റദ്ദാക്കുന്നത്. പ്രമുഖ എൻജിഒ ആയ ഓക്സ്ഫാമിന്റെ വിദേശ സംഭാവന ലൈസൻസും ജനുവരിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയിരുന്നു.