ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് ഓണ്‍ലൈനായി പഠിക്കുന്ന എംബിബിഎസ് കോഴ്‌സിന് ഇന്ത്യയില്‍ അംഗീകാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയ മെഡിക്കല്‍ കമ്മീഷനാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പ്രവേശനത്തിന് അപേക്ഷിക്കും മുന്‍പ് കൃത്യമായി അന്വേഷിക്കണമെന്ന് മെഡിക്കല്‍ കമ്മീഷന്‍ അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് ചൈനയില്‍ യാത്ര നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണെന്നും ഇന്ത്യയില്‍ നിന്നും പോയ പല വിദ്യാര്‍ത്ഥികള്‍ക്കും മടങ്ങി വരാന്‍ കഴിയാതെ വന്നുവെന്നും മുന്നറിയിപ്പില്‍ പറയുന്നു.