ഡൽഹി: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ പുതിയ പരിഷ്കരണ നടപടികൾക്കൊരുങ്ങി കേന്ദ്രം. റെയിൽവേ സ്റ്റേഷനുകളിൽ ഇനിമുതൽ പ്ലാസ്റ്റിക് ഗ്ലാസുകൾക്ക് പകരം മൺപാത്രത്തിൽ ചായ നൽകാനാണ് തീരുമാനം. റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.
പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ആശയം മുൻ നിർത്തിയാണ് രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ മൺപാത്രത്തിൽ ചായ നൽകാനുള്ള നീക്കം ആരംഭിക്കുന്നത്. നിലവിൽ നാനൂറോളം റെയിൽവേ സ്റ്റേഷനുകളിൽ മൺപാത്രത്തിലാണ് ചായ നൽകുന്നത്. ഭാവിയിൽ ഇത് എല്ലാ റെയിൽവേസ്റ്റഷനുകളിലായും വ്യാപിപ്പിക്കാനാണ് പദ്ധതി.