ന്യൂഡല്‍ഹി: കൊവിഡ് രോഗം ആരംഭിച്ചതു മുതല്‍ രാജ്യത്തെ കോളര്‍ ട്യൂണ്‍ ആയ കൊവിഡ് മുന്നറിയിപ്പ് നിര്‍ദ്ദേശം പിന്‍വലിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഏത് കോള്‍ ചെയ്യുമ്പോഴും കൊവിഡ് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം ആരംഭിച്ചത്. ജനങ്ങളില്‍ കൊവിഡ് രോഗത്തെ കുറിച്ചും വാക്‌സിനേഷനെ കുറിച്ചും മുന്നറിയിപ്പ് നല്‍കാനായിരുന്നു അത്.
മാസ്‌ക് ധരിക്കാനും സാനിറ്റൈസര്‍ ഉപയോഗിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദ്ദേശിക്കുന്ന ആ സന്ദേശം ഇനി അധികനാളുണ്ടാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരുമായി അടുപ്പമുളള വൃത്തങ്ങള്‍ നല്‍കുന്ന സൂചന.