പൊതുമേഖല സ്ഥാപനമായ ഷിപ്പിങ് കോർപറേഷൻ വിൽക്കാൻ ഒരുങ്ങി കേന്ദ്രം

ൽഹി : പൊതുമേഖലാ സ്ഥാപനമായ ഷിപ്പിങ് കോർപറേഷനും വിൽക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ സജീവമാക്കി. എയർ ഇന്ത്യയ്ക്കും ബിപിസിഎല്ലിനും പിന്നാലെയാണ് മറ്റൊരു പൊതു മേഖല സ്ഥാപനം കൂടി വിൽക്കാനുള്ള നടപടി. ഈ ആഴ്ച തന്നെ താൽപര്യപത്രം ക്ഷണിച്ചേക്കും. വിൽപനയുടെ വിശദാംശങ്ങളും പുറത്തുവിടും. നടപ്പു സാമ്പത്തിക വർഷം തന്നെ ന‌‌ടപടികൾ പൂർത്തിയാക്കി വിൽപന നടത്താനാകും ഡിപ്പാർട്മെന്റ് ഓഫ് ഡിസ്‍ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസെറ്റ് മാനേജ്മെന്റിന്റെ ശ്രമം.

നിലവിലെ വിപണിമൂല്യം അനുസരിച്ച് കോർപറേഷനിൽ 2500 കോടിയോളം രൂപയുടെ ഓഹരി അവകാശം സർക്കാരിനുണ്ട്. ബിപിസിഎൽ, ഷിപ്പിങ് കോർപറേഷൻ, കണ്ടെയ്നർ കോർപറേഷൻ, തെഹ്‍രി ഹൈഡ്രോ ഡവലപ്മെന്റ് കോർപറേഷൻ, നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപറേഷൻ എന്നിങ്ങനെ 5 പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ കഴിഞ്ഞ നവംബറിൽ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു.

Top