ഇന്ത്യയുടെ വിദേശ നിക്ഷേപത്തിന്റെ കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രം

ൽഹി : ഇന്ത്യയുടെ വിദേശ നിക്ഷേപത്തിൽ ഒന്നാം സ്ഥാനത്തെത്തി ​ഗുജറാത്ത്. മഹാരാഷ്ട്രയെ പിന്നിലാക്കിയാണ് ഗുജറാത്തിന്റെ കുതിപ്പ്.  ഡിപ്പാർട്ട്മെന്റ് ഓഫ് പ്രമോഷൻ ഓഫ് ഇൻഡസ്ട്രീ ആൻഡ് ഇന്റേണൽ ട്രേഡിന്റെ (ഡിപിഐഐടി) കണക്കുകൾ പ്രകാരം മൗറീഷ്യസും സിംഗപ്പൂരുമാണ് ഇന്ത്യയിലേക്കുളള എഫ്ഡിഐയുടെ ഏറ്റവും വലിയ ഉറവിടങ്ങൾ. യഥാക്രമം 29 ശതമാനവും 21 ശതമാനവുമാണ് ഇരുരാജ്യങ്ങളിൽ നിന്നുമുളള എഫ്ഡിഐ വരവ്.

യുഎസ്, നെതർലാന്റ്സ്, ജപ്പാൻ എന്നീ രാജ്യങ്ങൾ ഏഴ് ശതമാനം വീതം ഇന്ത്യൻ എഫ്ഡിഐയിലേക്ക് സംഭാവന നൽകി. സേവന മേഖലയാണ് ഏറ്റവും കൂടുതൽ എഫ്ഡിഐ നിക്ഷേപം നേട‌ിയെടുത്തത്. സേവന മേഖലയിൽ തന്നെ ധനകാര്യം, ബാങ്കിംഗ്, ഇൻഷുറൻസ്, ഔട്ട് സോഴ്സിംഗ്, ആർ & ഡി എന്നിവയിലേക്കാണ് അവലോകന കാലയളവിലെ എഫ്ഡിഐ ഇക്വിറ്റി വരവിന്റെ 17 ശതമാനം വിഹിതവും ലഭിച്ചത്.

Top