എന്‍ 95 മാസ്‌കുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിയന്ത്രണം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെതാണ് നടപടി.
എന്‍ 95 മാസ്‌കുകളുടെ ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി കയറ്റുമതി നേരത്തെ കേന്ദ്രം പൂര്‍ണമായും തടഞ്ഞിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഒരു മാസം 50 ലക്ഷം യൂണിറ്റുകളുടെ കയറ്റുമതിക്കായി അനുമതി നല്‍കി.
പിന്നീട് എന്‍ 95 മാസ്‌കുകളുടെയും പിപിഇ കിറ്റുകളുടെയും നിര്‍മാണം രാജ്യത്ത് വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഇതോടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് നിര്‍മാതാക്കള്‍ കേന്ദ്ര സര്‍ക്കാരിനട് അഭ്യര്‍ത്ഥിച്ചു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.