മുംബൈ: നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് എം ഡി സ്ഥാനത്തുനിന്നും സതീഷ് അഗ്നിഹോത്രിയെ റെയിൽവേ നീക്കി, ഉദ്യോഗസ്ഥനെതിരെ നേരത്തെ പലവിധ ആരോപണങ്ങൾ ഉയർന്നിരുന്നു, സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. എൻഎച്ച്എസ്ആർസിഎൽ ഡയറക്ടർ രാജേന്ദ്ര പ്രസാദിന് പകരം ചുമതല നൽകി, കേന്ദ്ര സംസ്ഥാന സംയുക്ത ഉടമസ്ഥതയിൽ ഉള്ള കമ്പനിയായ എൻഎച്ച്എസ്ആർസിഎൽ ആണ് ഹൈ സ്പീഡ് റെയിൽ പ്രോജക്ടുകൾ നടപ്പാക്കുന്നത്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് സ്വകാര്യ കമ്പനിക്ക് അനധികൃതമായി ഫണ്ട് വകമാറ്റിയതുൾപ്പെടെ നിരവധി ആരോപണങ്ങളാണ് അഗ്നിഹോത്രിയ്‌ക്കെതിരെയുള്ളതെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.