രാജ്യത്ത് ഈ വർഷം ഒക്ടോബർ ഒന്നിനാണ് 5ജി സേവനങ്ങൾ ലഭ്യമായി തുടങ്ങിയത്. 5ജി സേവനം ലഭ്യമായ ഇന്ത്യയിലെ 50 നഗരങ്ങളുടെ ലിസ്റ്റ് കേന്ദ്ര സർക്കാർ പുറത്തുവിട്ടു. 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള ടയർ 1, ടയർ 2 നഗരങ്ങളിലാണ് ആദ്യമായി 5ജി എത്തിയിരിക്കുന്നത്. കേരളത്തിൽ നിന്ന് കൊച്ചിയാണ് ലിസ്റ്റിലുള്ളത്.
തുടക്കത്തിൽ എട്ട് പ്രധാന നഗരങ്ങളിൽ ചിലയിടങ്ങളിലായി മാത്രമാണ് 5ജി എത്തിയത്. എന്നാൽ, നവംബർ അവാനമായപ്പോൾ അത് 50 നഗരങ്ങളിലായി വർധിച്ചെന്ന് കേന്ദ്ര സർക്കാർ ലോക്സസഭയിൽ പറഞ്ഞു. 4ജിയേക്കാൾ പതിന്മടങ്ങ് വേഗതയുള്ള 5ജി, ഇന്ത്യയിൽ എയർടെലും ജിയോയുമാണ് ആദ്യമായി ലഭ്യമാക്കി വരുന്നത്.
5ജി സേവനങ്ങൾ ആരംഭിച്ച 50 നഗരങ്ങളിൽ 33 എണ്ണവും ഗുജറാത്തിലാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള മൂന്ന് നഗരങ്ങളും പശ്ചിമ ബംഗാളിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും രണ്ട് വീതം നഗരങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിലും ഓരോ നഗരങ്ങളിൽ മാത്രമാണ് 5ജി എത്തിയത്.
5ജി സേവനങ്ങൾ ആരംഭിച്ച നഗരങ്ങൾ
ഡൽഹി – ഡൽഹി
മഹാരാഷ്ട്ര – മുംബൈ, നാഗ്പൂർ, പൂനെ
പശ്ചിമ ബംഗാൾ- കൊൽക്കത്ത, സിലിഗുരി
ഉത്തർപ്രദേശ്- വാരണാസി, ലഖ്നൗ
തമിഴ്നാട് – ചെന്നൈ
കർണാടക – ബാംഗ്ലൂർ
തെലങ്കാന – ഹൈദരാബാദ്
രാജസ്ഥാൻ – ജയ്പൂർ
ഹരിയാന – പാനിപ്പത്ത്
അസം – ഗുവാഹത്തി
കേരളം – കൊച്ചി
ബീഹാർ – പട്ന
ആന്ധ്രാപ്രദേശ് – വിശാഖപട്ടണം
ഗുജറാത്ത് – അഹമ്മദാബാദ്, ഗാന്ധിനഗർ, ഭാവ്‌നഗർ, മെഹ്‌സാന , രാജ്‌കോട്ട് , സൂറത്ത്, വഡോദര, അമ്രേലി, ബോട്ടാഡ്, ജുനാഗഡ്, പോർബന്തർ, വെരാവൽ,ഹിമത്‌നഗർ, മൊദാസ,പാലൻപൂർ, പാടാൻ, ഭുജ്, ജാംനഗർ, ഖംഭാലിയ, മോർവി, വാധ്‌വാൻ, അഹ്‌വ നവസാരി, ബറൂച്ച്, രാജ്പിപ്ല, വൽസാദ്, വ്യാരാ, ആനന്ദ്, ഛോട്ടാ ഉദയ്പൂർ, ദോഹാദ്, ഗോധ്ര, ലുനാവാഡ, നദിയാദ്