വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പ്രതികൂല ഫലമുണ്ടായാല്‍ ഉത്തരവാദി നിര്‍മാതാക്കളെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പ്രതികൂല ഫലങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദി നിര്‍മാതാക്കളായ കമ്പനികള്‍ മാത്രമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ശനിയാഴ്ച മുതല്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനിരിക്കെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാര്‍ കൂടി ഏറ്റെടുക്കണമെന്ന കമ്പനികളുടെ ആവശ്യമാണ് തള്ളിയത്. കുത്തിവെയ്പ് എടുക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ കമ്പനി മാത്രമായിരിക്കും ഉത്തരവാദി. നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയും കമ്പനികള്‍ക്കായിരിക്കുമെന്നും കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു.

Top