ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ നയത്തില്‍ ഇടപെടരുതന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. നയം തുല്യത ഉറപ്പാക്കുന്നതെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാനങ്ങള്‍ക്കെല്ലാം ഒരേ വില ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്രം വലിയ കരാര്‍ നല്‍കുന്നത് കൊണ്ടാണ് കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത്. സംസ്ഥാന ക്വാട്ടയില്‍ പകുതി സ്വകാര്യ കേന്ദ്രങ്ങളില്‍ ലഭ്യമാക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം, വാക്‌സിന്‍ വില ഏകീകരണത്തില്‍ ഇന്ന് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയേക്കും. വിലയുടെ കാര്യത്തില്‍ കേന്ദ്രം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും വാക്‌സിന്‍ ഉത്പാദനത്തിന് കമ്പനികള്‍ക്ക് നല്‍കിയ ഫണ്ടിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാനും കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.