ഉത്സവ കാലത്ത് ഇളവുകള്‍ നല്‍കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി കേന്ദ്രം. ഉത്സവ കാലത്ത് ജനക്കൂട്ടം ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രം കത്ത് നല്‍കി.

ഉത്സവകാലത്ത് ജനക്കൂട്ടം ഒഴിവാക്കണമെന്നും ഓണം, മുഹ്‌റം, ജന്മാഷ്ടമി എന്നീ ഉത്സവങ്ങളോട് അനുബന്ധിച്ച് ഇളവു നല്‍കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. ആഘോഷങ്ങള്‍ ‘സൂപ്പര്‍ സ്‌പ്രെഡ്’ ആകാന്‍ സാദ്ധ്യതയെന്ന് ഐ.സി.എം.ആറും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

Top