ബജറ്റ് സമ്മേളനത്തില്‍ കേന്ദ്രം കാര്‍ഷിക നിയമങ്ങളിൽ ഭേദഗതികള്‍ നടത്തില്ല

ൽഹി : കര്‍ഷകരുമായി സമവായം ഉണ്ടാകാത്ത പശ്ചാത്തലത്തില്‍ കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതികള്‍ കേന്ദ്രസര്‍ക്കാര്‍ ബജറ്റ് സമ്മേളനത്തില്‍ കൊണ്ടുവരില്ല. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ പക്ഷേ കൂടുതല്‍ കര്‍ഷക ക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തും. കര്‍ഷകര്‍ സമരം പിന്‍വലിക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് വലിയ പ്രോത്സാഹന പദ്ധതികള്‍ ഉണ്ടാകും എന്നാണ് വിവരം.

ഇന്‍ഷുറന്‍സ്, അടിസ്ഥാന വില, വൈദ്യുതി, വളം, ഇന്‍ഷുറന്‍സ് അടക്കമുള്ള മേഖലകളില്‍ ആയിരിക്കും കര്‍ഷക ക്ഷേമ പദ്ധതികള്‍.പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം പതിവ് പോലെ ഇത്തവണയും രണ്ട് ഘട്ടങ്ങളായാവും നടക്കുക. ജനുവരി 29ന് തുടങ്ങുന്ന ഒന്നാം ഘട്ടം ഫെബ്രുവരി 15ന് അവസാനിക്കും. രണ്ടാം ഘട്ടം മാര്‍ച്ച് എട്ടിന് തുടങ്ങി ഏപ്രില്‍ എട്ട് വരെ നീളും

Top