കോവിഡ് വ്യാപനത്തിൽ നാല് സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്രം

ൽഹി : കോവിഡ് കേസുകളിൽ അടുത്തിടെ വർധന രേഖപ്പെടുത്തിയ കേരളം അടക്കം നാല് സംസ്ഥാനങ്ങൾ അതീവ ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഛത്തീസ്​ഗഢ്, പശ്ചിമബം​ഗാൾ‌ എന്നീ സംസ്ഥാനങ്ങൾക്കാണ് നിർദേശം. കോവിഡ് കേസുകൾ വർധിക്കുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആരോ​ഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ നാല് സംസ്ഥാനങ്ങൾക്ക് കത്തയച്ചു.

കോവിഡ് വകഭേദം രാജ്യത്തും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം ഒരു കാരണവശാലും കുറയ്ക്കരുതെന്ന് കത്തിൽ പറയുന്നു. കോവിഡ് പ്രതിരോധത്തിനുള്ള പദ്ധതികൾ കാര്യക്ഷമമാക്കണം. മാസ്ക് ധരിക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും നാല് സംസ്ഥാനങ്ങളും ജനങ്ങളോട് നിർദേശിക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു. രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ 59 ശതമാനവും ഈ നാല് സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.

Top