ന്യൂഡല്‍ഹി : വൈദികര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡനകേസുകള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കാന്‍ ശുപാര്‍ശ. ദേശീയ വനിതാ കമ്മീഷന്റേതാണ് ശുപാര്‍ശ. ജലന്ദര്‍ ബിഷപ്പിനെതിരായ പരാതിയും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വൈദികര്‍ക്കെതിരായ പരാതികള്‍ കേരളത്തില്‍ കൂടി വരുന്നുവെന്നും കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ വ്യക്തമാക്കി. പ്രതികള്‍ക്ക് രാഷ്ട്രീയ സഹായം കിട്ടുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ പ്രശ്‌നത്തെ ഗൗരവമായി കാണുന്നില്ല. ജലന്ധര്‍ ബിഷപ്പിനെതിരെ പഞ്ചാബ് പൊലീസും കേസെടുക്കണം. കുമ്പസാരത്തിലൂടെ സ്ത്രീകള്‍ ബ്ലാക്ക്‌മെയിലിംഗിന് ഇരകളാകുന്നു. കുമ്പസാരം നിര്‍ത്തലാക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.