സ്വര്‍ണക്കടത്ത് അന്വേഷിക്കുന്നത് കേന്ദ്ര ഏജന്‍സി; സംസ്ഥാന പൊലീസ് കൈകടത്താനാകില്ല

തിരുവനന്തപുരം: നയതനന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയത് അന്വേഷിക്കുന്നത് കേന്ദ്ര ഏജന്‍സിയെന്നും സംസ്ഥാന പൊലീസിന് അതില്‍ ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വപ്നയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണോയെന്നതാണ് സംസ്ഥാന പൊലീസ് അന്വേഷിക്കുന്നത്. അതില്‍ പൊലീസ് കൃത്യമായ അന്വേഷണം നടത്തും.

ഐടി ഫെലോ ഇപ്പോള്‍ നിലവിലില്ല. നാല് വര്‍ഷം അയാള്‍ സര്‍വീസില്‍ ഉണ്ടായിട്ടില്ല. ചില നിര്‍ദ്ദേശങ്ങളിുടെ ഭാഗമായി ഐടി വികസനത്തിന്റെ ഭാഗമായാണ് ഐടി ഫെലോ നിയമനം വന്നത്. അതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പൂര്‍ണ്ണമായി പുറത്തുവരുന്ന മുറയ്ക്ക് നടപടിയെടുക്കും. ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചു. കോടതി നടപടിയെടുത്തു.

ഐടി മേഖലയിലെ വിവിധ നിയമനങ്ങള്‍ ക്രമത്തിലാണോ എന്ന് പരിശോധിക്കാന്‍ സംവിധാനം ഒരുക്കുന്നു. അത് പ്രത്യേകമായി ഒരുക്കും. ഐടി ഫെലോയെ തിരഞ്ഞെടുത്തത് ഐടി രംഗത്തെ വിദഗ്ദ്ധര്‍ ചേര്‍ന്നാണ്. അതിന്റെ മറ്റ് കാര്യങ്ങള്‍ പരിശോധിച്ചേ മറ്റ് കാര്യത്തിലേക്ക് കടക്കാനാവു. സ്വര്‍ണ്ണക്കടത്ത് കേസില്‍ വിട്ടുവീഴ്ചയുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Top