കൊച്ചി : അതീവ സുരക്ഷാ മേഖലയെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കരുതുന്ന ശബരിമലയില്‍ സുരക്ഷാ ഡ്യൂട്ടിക്കെത്താന്‍ കേന്ദ്രസേനകള്‍ക്ക് ഇതുവരെ നിര്‍ദ്ദേശം ലഭിച്ചിട്ടില്ല. ശബരിമലയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്ളപ്പോഴും കേന്ദ്രസേനയുടെ വിന്യാസത്തിനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടില്ല.
മുന്‍ വര്‍ഷങ്ങളില്‍ കേന്ദ്ര ദ്രുത കര്‍മ്മ സേനയുടെ കോയമ്പത്തൂര്‍ 105 ബറ്റാലിയനില്‍ നിന്നും 250 സേനാംഗങ്ങളെയും ദേശീയ ദുരന്തനി വാരണ സേനയുടെ 90 പേരെയുമാണ് പമ്പയിലും സന്നിധാനത്തുമായി വിന്യസിച്ചിരുന്നത്. ശബരിമലയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്ര ആഭ്യന്തര വകുപ്പിനോട് ആവിശ്യപ്പെടുന്നതനുസരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ സേനയെ ശബരിമലയിലേക്ക് അയയ്ക്കുന്നത്.
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് നട തുറക്കുന്നതിന് രണ്ട് മാസം മുന്‍പ്തന്നെ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം കേന്ദ്രസേനാംഗങ്ങളെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്നുവെന്നും അതിനുള്ള തയ്യാറെടുപ്പ് നടത്തണമെന്നും അറിയിപ്പ് കേന്ദ്രസേനാംഗങ്ങള്‍ക്ക് ലഭിക്കാറുണ്ട്. കൂടാതെ രണ്ട് ദിവസം മുന്‍പ് ശബരിമലയില്‍ കേന്ദ്ര ദ്രുതകര്‍മ്മ സേനയും കേന്ദ്ര ദുരന്തനിവാരണ സേനയും എത്തുകയാണ് പതിവ്.
എന്നാല്‍ ഇതുവരെ ശബരിമല ഡ്യൂട്ടിക്ക് പോകുവാന്‍ ഇരു സേനാ വിഭാഗത്തിനും യാതൊരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ല കോയംമ്പത്തൂര്‍ 105 ബറ്റാലിയനില്‍ നിന്നുമാണ്‌കേന്ദ്ര ദ്രുത കര്‍മ്മ സേനയും ആരക്കോണത്ത് നിന്നുമാണ് കേന്ദ്ര ദുരന്ത നിവാരണ സേനയും സന്നിധാനത്ത് എത്തുന്നത്. സുരക്ഷയുടെ ഭാഗമായി ഇന്‍സാസ് ,കാര്‍ബണ്‍, മള്‍ട്ടി ലോഞ്ചര്‍, എ.കെ.47, ഉള്‍പ്പ ടെയുള്ള ആയുധങ്ങളും ആളില്ലാത്ത ദൃശ്യ നിരീക്ഷണ സംവിധാനമായ നേത്ര ഉള്‍പ്പടെയുള്ളവ സ ന്നിധാനത്ത് എത്തിക്കേണ്ടതുണ്ട്.
കൂടാതെ സന്നിധാനത്ത് തിരുമുറ്റത്ത് സുരക്ഷയുടെ ഭാഗമായി മോര്‍ച്ച ഉള്‍പ്പടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ക്രമീകരിക്കുകയും വേണം. ഇതിന് ഏറെ സമ യം വേണ്ടിവരുമെന്നിരിക്കെയാണ് സേന വിന്യാസം സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിക്കാത്തത്.
മുന്‍ വര്‍ഷങ്ങളില്‍ 25 ദിവസം മുന്‍പ് ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് എത്താനുള്ള നിര്‍ദ്ദേശം ദേശീയ ദുരന്തനിവാരണ സേനയ്ക്ക് ലഭിക്കാറുള്ളതാണ്.ശബ രിമല ഡ്യൂട്ടി സംബന്ധിച്ച് നേരത്തെ അറിയിപ്പ് ലഭിക്കാതിരിക്കുന്നത്മൂലം റസ്‌ക്യൂ ഉപകരണങ്ങള്‍ എത്തിക്കാന്‍ കാലതാമസം ഉണ്ടാകും. കൂടാതെ തമിഴ്‌നാട്ടില്‍ സൈ ക്ലോണ്‍ രൂപപ്പെടുന്നുണ്ടെന്ന മുന്നറിയിപ്പ് വന്ന സാഹചര്യത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം അവിടെ ലഭിക്കേണ്ടതുണ്ട്.
അതിനാല്‍ സംസ്ഥാനത്ത് നിന്ന് ഇവരുടെ സേവനം വൈകി ആവിശ്യപ്പെട്ടാല്‍ സേനാംഗങ്ങളെ ശബരിമല ഡ്യൂട്ടിക്ക് ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. ഒരു അപകടമോ മറ്റോ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേക വൈദഗ്ദ്യം ഉള്ളവരാണ് ദേശീയ ദുരന്തസേനാംഗങ്ങള്‍. കഴിഞ്ഞ 10 വര്‍ഷമായി ഇവരുടെ സേവനം മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് സന്നിധാനത്ത് ഉണ്ട്. വെള്ളിയാഴ്ച നട തുറക്കാമെന്നിരിക്കെ ശബരിമലയില്‍ കേന്ദ്ര സേനാ വിന്യാസം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.
എന്നാല്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എത്തിയ യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നുള്ള സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പോലീസിനെ ശബരിമലയിലേക്ക് വിന്യസിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് തീ രുമാനിച്ചിട്ടുമുണ്ട്.
റിപ്പോര്‍ട്ട്: കെ.ബി ശ്യാമപ്രസാദ്