കേരള ബിജെപി ഘടകത്തെ നിയന്ത്രിക്കാന്‍ കേന്ദ്ര ഉപസമിതി

amithsha

ന്യൂഡല്‍ഹി: ആര്‍എസ്എസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കേരള ബിജെപി ഘടകത്തെ നിയന്ത്രിക്കാനായി കേന്ദ്ര ഉപസമിതി വരുന്നു.

മെഡിക്കല്‍ കോളേജ് കോഴ വിവാദത്തിന് പിന്നാലെയാണ് നിയന്ത്രണവുമായി കേന്ദ്ര ഉപസമിതി എത്തുന്നത്.

സമിതി പ്രധാന നേതാക്കളുടെ സ്വത്തുവിവരങ്ങള്‍ ശേഖരിക്കുകയും മൂന്നുമാസം കൂടുമ്പോള്‍ നേതാക്കളുടെ പ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്യും.

അതേസമയം, കോഴ വിവാദവുമായി ബന്ധപ്പെട്ട് അമിത് ഷാ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അതൃപ്തി അറിയിച്ചു. കേരളത്തില്‍ പാര്‍ട്ടിക്കുണ്ടാകുന്ന മുന്നേറ്റത്തെ ഇത്തരം വിവാദങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വിലയിരുത്തി.

Top