തിരഞ്ഞെടുപ്പ് മാര്‍ഗരേഖയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍; വോട്ടെടുപ്പിന് സാനിറ്റൈസറും കയ്യുറകളും അനുവദിക്കും

ന്യൂഡല്‍ഹി: കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കുമെന്ന തിരഞ്ഞെടുപ്പ് മാര്‍ഗരേഖയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ പ്രത്യേക സൗകര്യം ഒരുക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നിയന്ത്രണങ്ങളുണ്ട്.

പരസ്യ പ്രചാരണം കേന്ദ്ര, സംസ്ഥാന നിര്‍ദേശങ്ങള്‍ പാലിച്ചു മാത്രമായിരിക്കും. നാമനിര്‍ദേശ പത്രികകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വീടുകളില്‍ പ്രചാരണത്തിന് പരമാവധി അഞ്ചുപേര്‍ മാത്രമെ പാടുള്ളൂ. വോട്ടെടുപ്പിന് സാനിറ്റൈസറും കയ്യുറകളും അനുവദിക്കും.

Top