എയര്‍കണ്ടീഷണറുകളുടെ താപനില 24 ഡിഗ്രി സെല്‍ഷ്യസാക്കി നിജപ്പെടുത്തുമെന്ന്. . .

AC

ന്യൂഡല്‍ഹി: രാജ്യത്ത് എയര്‍കണ്ടീഷണറുകളുടെ താപനില 24 ഡിഗ്രി സെല്‍ഷ്യസാക്കി നിജപ്പെടുത്താനുള്ള ശ്രമവുമായി കേന്ദ്ര സര്‍ക്കാര്‍. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഡിഫാള്‍ട്ട് സെറ്റിങ്ങ് 24 ഡിഗ്രി സെല്‍ഷ്യസാക്കുന്നത് പരിഗണിക്കുമെന്നാണ് ഊര്‍ജ മന്ത്രി ആര്‍കെ സിങ് പ്രഖ്യാപിച്ചിരിക്കുന്നത്.

എസി ഉത്പാദകര്‍ ഉപഭോക്താക്കളുടെ ആരോഗ്യവും സാമ്പത്തും പരിഗണിച്ച് അനുയോജ്യമായ ഊഷ്മാവ് എസിയുടെ മുകളില്‍ രേഖപ്പെടുത്തണമെന്ന് കൂടിക്കാഴ്ചയില്‍ ഊര്‍ജ മന്ത്രി കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 24 ഡിഗ്രിക്കും 26നുമിടയില്‍ ഊഷ്മാവ് സെറ്റ് ചെയ്യുവാനാണ് തീരുമാനം.

ഓരോ ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ത്തുന്നതിലൂടെ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആറ് ശതമാനം ലാഭിക്കാനാവുമെന്ന് ഊര്‍ജമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Top