ന്യൂഡല്‍ഹി: അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ചു രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം. ഭാരത് ബന്ദിനും, പിന്നീട് രാജ്യവ്യാപകമായുണ്ടായ സംഘര്‍ഷങ്ങളുടെ സാഹചര്യത്തിലുമാണ് അംബേദ്കര്‍ ജയന്തി ദിനത്തില്‍ ഇന്ത്യയില്‍ എല്ലായിടത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഡല്‍ഹിയില്‍ ഏപ്രില്‍ 19 മുതല്‍ ജൂലൈ 18 വരെ മൂന്നു മാസത്തേക്ക് ദേശീയ സുരക്ഷാ നിയമം പ്രഖ്യാപിച്ചു കൊണ്ട് വിജ്ഞാപനം പുറത്തിറക്കി. ഏപ്രില്‍ 10നാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ഡല്‍ഹി ലെഫ്റ്റ്‌നന്റ് ഗവര്‍ണറുടെ ഉത്തരവനുസരിച്ച് ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. കര്‍ഷക ദളിത് പ്രക്ഷോഭങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു വരുന്നതിനിടെയാണ് ദേശീയ സുരക്ഷാ നിയമം ഡല്‍ഹിയില്‍ പ്രഖ്യാപിക്കുന്നത്.