ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ 15 മുതൽ 23 .55 ശതമാനം വരെ വർദ്ധന വരുത്തുന്ന ഏഴാം ശമ്പള കമ്മീഷന്‍ ശുപാർശ കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു.
ഈ വർഷം ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള വർദ്ധന അംഗീകരിച്ചിരിക്കുന്നത്. രാജ്യത്തെ 47 ലക്ഷം കേന്ദ്ര ജീവനക്കാർക്കാണ് എ.കെ.മാത്തൂർ അദ്ധ്യക്ഷനായ സമിതിയുടെ ശമ്പള കമ്മീഷന്‍ ശുപാർശയുടെ ഗുണം ലഭിക്കുക.
ഇതോടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയായി ഉയരും. ശമ്പള കമ്മീഷന്‍ ശുപാർശ നടപ്പാക്കുമ്പോൾ കേന്ദ്രസർക്കാരിന് 1,02, 000 കോടി രൂപയുടെ അധികച്ചെലവ് വരും.