കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുങ്ങുന്നു

airplane

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അവസരമൊരുക്കി പേഴ്‌സണല്‍ മന്ത്രാലയം. എല്‍.ടി.സി (ലീവ് ട്രാവല്‍ കണ്‍സഷന്‍) പരിധിയില്‍ ഇനിമുതല്‍ അഞ്ച് മദ്ധ്യ ഏഷ്യന്‍ രാജ്യങ്ങളാണ് ജീവനക്കാര്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരമൊരുങ്ങുന്നത്.

ഇതുസംബന്ധിച്ച പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ശുപാര്‍ശ നിര്‍ദ്ദേശങ്ങള്‍ക്കായി മറ്റ് വകുപ്പുകള്‍ക്ക് അയച്ചു കൊടുത്തു. ആഭ്യന്തര, വിനോദ, വ്യോമയാന വകുപ്പുകള്‍ക്കാണ് നിര്‍ദ്ദേശത്തിനായി അയച്ചുകൊടുത്തത്. മദ്ധ്യ ഏഷ്യന്‍ രാജ്യങ്ങളായ ഖസാക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് എല്‍.ടി.സി പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Top