central government finds crop loss in drought

തിരുവനന്തപുരം: കേരളത്തിലെ വിളകളുടെ പകുതിയും വരള്‍ച്ച മൂലം നശിച്ചെന്ന് കേന്ദ്രസംഘം.

നാണ്യവിളകള്‍ക്കും വന്‍തോതില്‍ നാശമുണ്ടായി. വിളനാശത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് നഷ്ടപരിഹാരം ശുപാര്‍ശ ചെയ്യുമെന്ന് കേന്ദ്രകൃഷിമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അശ്വനികുമാര്‍ പറഞ്ഞു.

കേരളത്തിലെ വരള്‍ച്ചയെക്കുറിച്ച് പഠിക്കാനായെത്തിയ കേന്ദ്രസംഘം സംസ്ഥാനത്തെ നാലു ജില്ലകളാണ് സന്ദര്‍ശിച്ചത്. കേരളത്തിലെ വരള്‍ച്ചാ ദുരിതം നേരിടുന്നതില്‍ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് കേന്ദ്രസംഘം അറിയിച്ചു.

കേന്ദ്രമാനദണ്ഡങ്ങള്‍ക്ക് പുറത്തുള്ള വിളനാശം പ്രത്യേക കേസായി പരിഗണിക്കണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുള്‍പ്പെടുത്തും.

വരള്‍ച്ചയില്‍ 992 കോടിരൂപയുടെ നാശമുണ്ടായെന്നാണ് കേരളം പറയുന്നത്. സംസ്ഥാനസര്‍ക്കാരിനോട് കൂടുതല്‍ വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷം കേന്ദ്രസംഘം പറഞ്ഞു.

Top