ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരുകളുടെയും സി.ബി.എസ്.ഇ.യുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി പരീക്ഷനടത്താന്‍ കേന്ദ്രം അനുമതി നല്‍കിയത്.
വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. അതേസമയം, കര്‍ശനമായ ഉപാധികളോടെയാണ് പരീക്ഷ നടത്തിപ്പിന് അനുമതി നല്‍കിയിരിക്കുന്നത്.
പരീക്ഷ നടത്തിപ്പ് ഉപാധികള്‍
1. കണ്ടെയ്‌ന്മെന്റ് സോണുകളില്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ അനുവദിക്കാനാകില്ല.
2. അധ്യാപകരും മറ്റ് ജീവനക്കാരും വിദ്യാര്‍ത്ഥികളും മാസ്‌ക് ധരിക്കണം.
3. പരീക്ഷാകേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനിങ്, സാനിറ്റൈസര്‍ സൗകര്യങ്ങള്‍ ഒരുക്കണം.
4.പരീക്ഷാകേന്ദ്രങ്ങളില്‍ സാമൂഹിക അകലം പാലിക്കണം.
5.വിവിധ ബോര്‍ഡുകള്‍ക്ക് അനുസൃതമായി പരീക്ഷാതിയതികളില്‍ വ്യത്യാസമുണ്ടായിരിക്കും.
6. കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്രത്യേക ബസുകള്‍
ഒരുക്കിക്കൊടുക്കണം.