സില്‍വര്‍ ലൈന്‍; പരിസ്ഥിതി അനുമതി അനിവാര്യമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പരിസ്ഥിതി അനുമതി അനിവാര്യമെന്ന് കേന്ദ്രം. അനുമതി വേണ്ടാത്ത പദ്ധതികളില്‍ സില്‍വര്‍ ലൈന്‍ വരില്ല. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി കേരളം ഇതുവരെ പരിസ്ഥിതി അനുമതി തേടിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

വനംപരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ ലോക്‌സഭയില്‍ കെ മുരളീധരന്‍, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരെ അറിയിച്ചതാണ് ഇക്കാര്യം. പദ്ധതിക്കെതിരെ പരാതി കിട്ടിയിരുന്നെന്നും കേന്ദ്രം അറിയിച്ചു. റെയിവേ പദ്ധതികളെയും മെട്രോ പദ്ധതികളെയും മുന്‍കൂര്‍ അനുമതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സില്‍വര്‍ ലൈന് അനുമതി വേണ്ട എന്ന് മറുപടിയില്‍ ഇല്ലെന്നും എന്ന് കേന്ദ്രം വ്യക്തമാക്കി.

അതേസമയം, സില്‍വര്‍ ലൈന്‍ സര്‍വേയ്‌ക്കെതിരെ വീണ്ടും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. സില്‍വര്‍ ലൈന്‍ സര്‍വേയുടെ ഉദ്ദേശം മനസിലാകുന്നില്ലെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു. സര്‍വേയ്ക്ക് അധികാരമുണ്ടെന്ന് കരുതി എന്തും ചെയ്യാമോ എന്നും കോടതി ചോദിച്ചു.

ഡിപിആറിന് മുമ്പ് ശരിയായ സര്‍വേ നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ സര്‍വേയുടെ ആവശ്യമില്ലായിരുന്നു. സര്‍ക്കാര്‍ നടപടികളുടെ കാര്യത്തില്‍ കോടതിയെ ഇരുട്ടില്‍ നിര്‍ത്തുന്നു. സാമൂഹിക ആഘാതപഠനം നടത്താനാണ് സര്‍വേ എന്ന് നോട്ടിഫിക്കേഷനില്‍ എവിടെയാണ് പറയുന്നത്. പദ്ധതി നിയമപരമായിരിക്കുന്നിടത്തോളം ആരും എതിരാകില്ലെന്നും കോടതി പറഞ്ഞു.

Top