ഡൽഹി : ഷിപ്പിങ് കോർപ്പറേഷനെ പൂർണമായും സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. താത്പര്യമുള്ളവർക്ക് 2021 ഫെബ്രുവരി 13 ന് മുൻപ് സർക്കാരിന്റെ 63.75 ശതമാനം ഓഹരികളും വാങ്ങാവുന്നതാണ്.
ഇക്കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ അതുന്നയിക്കാൻ ജനുവരി 23 വരെ സമയം അനുവദിച്ചിട്ടുണ്ട്.ബിപിസിഎല്ലിനും കണ്ടെയ്‌നർ കോർപറേഷനും ഒപ്പം നവംബറിലാണ് ഷിപ്പിങ് കോർപറേഷന്റെയും ഓഹരി വിൽപ്പനയ്ക്ക് കേന്ദ്രസർക്കാർ തീരുമാനമെടുത്തത്.