20 വര്‍ഷം പഴക്കമുള്ള വാഹനത്തിന് പൂട്ടിടാന്‍ തയ്യാറായി കേന്ദ്ര സര്‍ക്കാര്‍

car india

ന്യൂഡല്‍ഹി: 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കാന്‍ തയ്യാറായി കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം ഒരിക്കല്‍കൂടി ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരമൊരു നീക്കമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

കാലപ്പഴക്കം ചെന്ന വാണിജ്യ വാഹനങ്ങളുടെ ഉപയോഗം തടയുന്നതിനാണ് ഈ കരട് നയം കൊണ്ട്‌ ഉശേിക്കുന്നത്. 2020 ഏപ്രില്‍ മുതല്‍ ഇത് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പുതിയ വാഹനങ്ങളുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കാനും മലിനീകരണം തടയാനുമാണ് കരട് നയം കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഏകശേം 15 ലക്ഷത്തോളം വാഹനങ്ങള്‍ 2000 നു മുമ്പ് രജിസ്റ്റര്‍ ചെയ്‌തെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിയമം നിലവില്‍ വരുന്നതോടെ ഏഴു ലക്ഷം വാണിജ്യ വാഹനങ്ങള്‍ റോഡില്‍ നിന്ന് പുറത്താകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

പല ഉടമകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ മാറ്റാന്‍ സമയം ലഭിക്കില്ലെന്ന പരാതിയെ തുടര്‍ന്ന് 15 വര്‍ഷ കാലാവധിയായിരുന്നത് 20 വര്‍ഷമാക്കി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. വാഹനങ്ങളുടെ കാലാവധി നിശ്ചയിക്കാന്‍ മോട്ടോര്‍ വാഹന നിയമം 59ാം വകുപ്പു പ്രകാരം സര്‍ക്കാരിന് അധികാരമുണ്ട്. പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നികുതി ഇളവ് നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

Top