തിരുവനന്തപുരം: പ്രളയദുരന്തത്തെ തുടര്‍ന്ന് സഹായം തേടി കേരളം കേന്ദ്രത്തിന് നിവേദനം നല്കി. 4796.35 കോടി രൂപയുടെ സഹായമാണ് അഭ്യര്‍ത്ഥിച്ചത്.
കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ചുള്ള സഹായമാണ് ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദുരന്തത്തില്‍ മരിച്ച 339 പേരുടെ കുടുംബങ്ങള്‍ക്കായി 13.56 കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് വരും ദിവസങ്ങളിലായിരിക്കും നല്‍കുക. തുടര്‍ നടപടിയ്ക്കായുള്ള യോഗം ഉടന്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര സംഘം രണ്ടാഴ്ചയ്ക്കകം കേരളത്തില്‍ എത്തും.