ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് 50,000 രൂപ ഇന്‍സെന്റീവ്: വായ്പ്പയിനത്തില്‍ കുറഞ്ഞ പലിശ ഏര്‍പ്പെടുത്തും

കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രിക്ക് വാഹനങ്ങള്‍ പ്രേത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 50,000 രൂപ ഇന്‍സെന്റീവ് നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങുവാനുള്ള വായ്പ്പ തുകയില്‍ കുറഞ്ഞ പലിശ ഏര്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്.

രാജ്യത്ത് അടുത്ത അഞ്ചു വര്‍ഷത്തെിനുള്ളില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ നിര്‍മാണവും വില്‍പ്പനയും കാര്യമായി തന്നെ വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മറ്റു വാഹനങ്ങളെ അപേക്ഷിച്ച് രണ്ടര ഇരട്ടി വരെ വില കൂടുന്നതിനാലാണ് രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങള്‍ വ്യാപകമാകാത്തത് എന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഒട്ടോ മൊബൈല്‍ മാനുഫാക്‌ചേഴ്‌സ് പറയുന്നു.

Top